27 May Wednesday

കുടകിൽനിന്ന്‌ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
മാനന്തവാടി
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും വാഹനങ്ങളും കുടകിൽനിന്നും മടങ്ങണമെന്ന്‌ കർണാടക. കോവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടർന്ന്‌ കുടക്‌ ഡെപ്യൂട്ടി കമീഷണറാണ്‌ ഉത്തരവിറക്കിയത്‌.  വയനാട്ടിൽനിന്നുള്ള ആയിരക്കണക്കിന്‌ തൊഴിലാളികൾ കുടകിലെ വിവിധഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്‌. കമീഷണറുടെ ഉത്തരവിനെ തുടർന്ന്‌ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിത്തുടങ്ങി. എന്നാൽ ബസ്‌ സർവീസുകൾ ഇല്ലാതിരുന്നത്‌ യാത്രാ പ്രതിസന്ധിയുണ്ടാക്കി. കിട്ടിയ വാഹനങ്ങളിൽ കയറി പലരും നാട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു. വാഹനങ്ങളും കൊണ്ടുപോകണമെന്നാണ്‌ നിർദേശിച്ചിട്ടുള്ളത്‌. 
മാനന്തവാടി, കാട്ടിക്കുളം, തോൽപ്പെട്ടി, പുൽപ്പള്ളയിലെ ചേകാടി, വണ്ടിക്കടവ്‌ കാപ്പിസെറ്റ്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ പേരാണ്‌ കുടകിൽ പണിയെടുക്കുന്നത്‌. ഇവിടെ താമസിച്ച്‌ ജോലിയെടുക്കുന്നവരും നിത്യേന പോയിവരുന്നവരുമുണ്ട്‌.  തോട്ടപണിക്കാാണ്‌ കൂടുതൽപേരും പോകുന്നത്‌. സ്വന്തമായി ഇഞ്ചിയും വാഴയും കൃഷി ചെയ്യുന്നവരുമുണ്ട്‌. എല്ലാവരും തിരികെ നാട്ടിലെത്താനുള്ള ശ്രമത്തിലാണ്‌.  
 
പ്രധാന വാർത്തകൾ
 Top