27 September Sunday

എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ ഉജ്വല സമാപനം അണിചേരാം ഒറ്റക്കെട്ടായി

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020

 

ബത്തേരി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധങ്ങൾക്ക്‌ ദിശാബോധം പകർന്ന്‌ എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ സമാപനം. ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ പോലും ഇല്ലാതാക്കുന്ന കരിനിയമത്തെ കാലം കടലിലെറിയുമെന്ന പ്രഖ്യാപനവുമായി ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്‌ക്ക്‌ ഉജ്വല സമാപനം. മൂന്നുദിവസമായി ജില്ലയിൽ പര്യടനം നടത്തിയ ജാഥ തിങ്കളാഴ്‌ച വൈകിട്ട്‌ ബത്തേരിയിൽ സമാപിച്ചു. രാവിലെ നൂൽപ്പുഴ പഞ്ചായത്തിലെ മൂലങ്കാവിൽനിന്നാണ‌് ജാഥ പര്യടനം തുടങ്ങിയത‌്. ഇരുളം, കാപ്പിസെറ്റ‌്, മുള്ളൻകൊല്ലി, പുൽപ്പള്ളി, കേണിച്ചിറ, മീനങ്ങാടി, അമ്പലവയൽ, തോമാട്ടുചാൽ, ചുള്ളിയോട‌്, ചീരാൽ, എന്നിവിടങ്ങളിലും ജാഥക്ക‌് സ്വീകരണം ലഭിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ‌്റ്റൻ സി കെ ശശീന്ദ്രൻ എംഎൽഎ, വൈസ‌് ക്യാപ‌്റ്റൻ വിജയൻ ചെറുകര, മാനേജർ വി പി വർക്കി, ജാഥാംഗങ്ങളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, പി കെ ബാബു, സി എം ശിവരാമൻ, കെ ജെ ആന്റണി, സണ്ണി മാത്യു, മുഹമ്മദ‌് പഞ്ചാര, സി കെ ഉമ്മർ, കെ എം ബഷീർ, ഏച്ചോം ഗോപി, പി കെ മൂർത്തി, എൻ ഒ ദേവസ്യ എന്നിവർ സംസാരിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയിൽ നടന്ന സമാപന യോഗം എൽഡിഎഫ‌് ജില്ലാ
കൺവീനർ കെ വി മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ശശാങ്കൻ, വി വി ബേബി, സി കെ സഹദേവൻ, ബേബി വർഗീസ‌് എന്നിവർ സംബന്ധിച്ചു. മൂലങ്കാവിൽ ടി കെ ശ്രീജൻ സ്വാഗതം പറഞ്ഞു. പി ആർ മോഹനൻ അധ്യക്ഷനായി.  മീനങ്ങാടിയിൽ പി ടി ഉലഹന്നാൻ സ്വാഗതം പറഞ്ഞു. സജി കാവനാക്കുടി അധ്യക്ഷനായി. അമ്പലവയലിൽ അനിൽ പ്രമോദ‌് സ്വാഗതം പറഞ്ഞു. എ രാജൻ അധ്യക്ഷനായി. തോമാട്ടുചാലിൽ  
 കെ അശോകൻ സ്വാഗതം പറഞ്ഞു. പി രാഘവൻ അധ്യക്ഷനായി.സ്വാഗതം പറഞ്ഞു. അധ്യക്ഷനായി. ചുള്ളിയോട‌് പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സതീഷ‌് കരടിപ്പാറ അധ്യക്ഷനായി. ചീരാലിൽ സി ശിവശങ്കരൻ സ്വാഗതം പറഞ്ഞു. പി ഇ മോഹനൻ അധ്യക്ഷനായി. ബത്തേരിയിൽ കെ സി യോഹന്നാൻ സ്വാഗതം പറഞ്ഞു. പി ജി സോമനാഥൻ അധ്യക്ഷനായി. 
പുൽപ്പള്ളി ഏരിയയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇരുളത്ത് കെ എസ് ഷിനു സ്വാഗതം പറഞ്ഞു. ടി സി ഗോപാലൻ അധ്യക്ഷനായി. കാപ്പിസെറ്റിൽ ടി കെ ശിവൻ സ്വാഗതം പറഞ്ഞു. ടി വി അനിൽ മോൻ അധ്യക്ഷനായി. മുള്ളൻകൊല്ലിയിൽ പി എ മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ കെ സുരേന്ദ്രൻ അധ്യക്ഷനായി. പുൽപ്പള്ളിയിൽ സി ഡി അജീഷ് സ്വാഗതം പറഞ്ഞു. എൻ പി വേലായുധൻ നായർ അധ്യക്ഷനായി. കേണിച്ചിറയിൽ എ വി ജയൻ സ്വാഗതം പറഞ്ഞു. ജോസ് പനമട അധ്യക്ഷനായി. 
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top