08 December Wednesday

ഇതാ സ്‌നേഹവീട്‌, പാപ്പച്ചനും 
ലീലയ്‌ക്കും അന്തിയുറങ്ങാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
ഗൂഡല്ലൂർ 
 ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ സി ടി പാപ്പച്ചനും ലീലയ്‌ക്കും ഇനി ആശ്വസിക്കാം. വൃദ്ധ ദമ്പതികൾക്ക്‌ അന്തിയുറങ്ങാൻ  സ്‌നേഹവീടൊരുങ്ങി. അയ്യങ്കൊല്ലി സിടിക്കൊരു സ്നേഹവീട്  എന്ന വാട്‌സ്‌ആപ് കൂട്ടായ്മയിലൂടെ പണി കഴിപ്പിച്ച വീടിന്റെ താക്കോൽദാനം നടന്നു.  സിപിഐ എം നേതൃത്വത്തിലാണ്‌ വാട്‌സ്‌ആപ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചത്‌. 6.50 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമാണം പൂർത്തിയാക്കിയ വീടിന്റെ ഉദ്‌ഘാടനം  സിപിഐ എം നീലഗിരി ജില്ലാ സെക്രട്ടറി വി എ ഭാസ്‌കരൻ നിർവഹിച്ചു. 
     കോവിഡ്‌ കാലത്ത്‌ സിപിഐ എം നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി  കർഷകസംഘം ജില്ലാ സെക്രട്ടറി എ  യോഹന്നാനും അച്യുതനും ചേർന്ന് ഒരു വാട്‌സ്‌ആപ്‌ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. കെ യു ജോർജ്, മറ്റത്തിൽ ജോണി, സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവരെയും ഒപ്പം കൂട്ടി.  കൂട്ടായ ശ്രമത്തിന്റ ഫലമായാണ് മൂന്ന്‌ മാസത്തിനുള്ളിൽ വീട്‌ നിർമാണം പൂർത്തിയായത്‌. 
   സ്വന്തമായി പ്രാഥമികകർമംപോലും ചെയ്യാനാവാത്ത രോഗിയായ പാപ്പച്ചനായി നിർമിച്ച വീടിനായി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കൈകോർത്തു. വീടിന്റെ താക്കോൽദാനം  യോഹന്നാൻ, അച്യുതൻ, ജോണി, സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി കെ രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹനീഫ, ചേരങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോസ്,  ഹമീദ്  എന്നിവർ സംസാരിച്ചു. എ യോഹന്നാൻ സ്വാഗതവും അച്യുതൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top