20 November Wednesday

ഇപ്പോൾ വലിയ ആശ്വാസം’

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 ‘

മേപ്പാടി
‘ പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിയതാണ്‌. എസ്‌എസ്‌എൽസി, പ്ലസ്‌ടു സർട്ടിഫിക്കറ്റുകളെല്ലാം പോയി.  അദാലത്തിലൂടെ ഇപ്പോൾ കിട്ടിയപ്പോൾ സമാധാനം ’ -പുത്തുമല സ്വദേശി  ഫലീല  പറയുമ്പോൾ മുഖത്ത്‌  ആശ്വാസത്തിന്റെ പുഞ്ചിരി.
‘ പുത്തുമല പച്ചക്കാടിന്‌ ഏറ്റവും മുകൾ ഭാഗത്തായിരുന്നു വീട്‌. അവിടെയാണ്‌ ഉരുൾപൊട്ടലിന്റെ തുടക്കം. അപകടം ഉണ്ടാവുമെന്ന്‌ തോന്നിയപ്പോൾ എല്ലാം ഇട്ടെറിഞ്ഞ്‌ ഞങ്ങൾ ഓടി. റേഷൻ കാർഡും മറ്റും സൂക്ഷിച്ച കവർ മാത്രമാണ്‌ ഉമ്മയുടെ കൈവശമുണ്ടായത്‌.  ഉരുൾപൊട്ടലിൽ  വീട്‌ മുഴുവൻ തകർന്നു. വിലപ്പെട്ട യാതൊന്നും എടുക്കാൻ പറ്റിയില്ല.  ഇപ്പോൾ നെടുങ്കരണയിലാണ്‌ താമസം.  സംഭവം നടന്ന കുറച്ചുദിവസം കഴിഞ്ഞ്‌ അവിടെ പോയിരുന്നു. സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ച അലമാര പൊട്ടിപ്പൊളിഞ്ഞ്‌ പലയിടത്തായി കിടക്കുകയാണ്‌.  അദാലത്തിലൂടെ എസ്‌എസ്‌എൽസി, പ്ലസ്‌ടു സർട്ടിഫിക്കറ്റ്‌ തിരിച്ചുകിട്ടി. അൽപ്പം സമാധാനം. പിന്നീട്‌ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഓടിനടക്കേണ്ടല്ലോ...’ ഫലീല പറഞ്ഞു. 
സാങ്കേതിക നടപടികളിൽ നിന്നും ഒഴിവായി അതിവേഗം സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്‌  ഉദ്യോഗാർഥികൾക്ക്‌ കുറച്ചൊന്നുമല്ല ആശ്വാസമായത്‌. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും 70 പേരാണ്‌ ഇത്തരത്തിൽ നഷ്ടമായ  വിദ്യാഭ്യാസ രേഖകൾക്കായി എത്തി.
പ്രധാന വാർത്തകൾ
 Top