കൽപ്പറ്റ
പഠനസമയത്ത് വിദ്യാർഥികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ അഞ്ചിലും ആറിലും പഠിക്കുന്ന 124 വിദ്യാർഥികൾക്കാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും ഉണ്ടായത്. ഒന്നോ രണ്ടോ പേർക്കാണ് ആദ്യമുണ്ടായത്. പിന്നീട് എല്ലാവരിലേക്കും പരക്കുകയായിരുന്നു. ഉച്ചയക്ക് ഒന്നരയോടെ കുട്ടികളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വിദ്യാർഥികളെ വിട്ടയച്ചു. ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ വൈകിപ്പിച്ചതായി പരാതിയുയർന്നു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷിന്റെ നേതൃത്വത്തിൽ സംഘം സ്കൂളിലെത്തിയിരുന്നു . കുട്ടികൾക്ക് ചൊറിച്ചിൽ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വിവരമറിയിച്ചിരുന്നുവെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ചൊറിച്ചിലിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രാണികൾ കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..