13 November Wednesday

സമ്പദ്‌വ്യവസ്ഥ ശതകോടീശ്വരന്മാരുടെ കൈയിൽ : സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

കൽപ്പറ്റ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അപകടം  തുറന്നുകാട്ടി കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) സെമിനാർ. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌ സമകാലീന ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയും കരാറുകളും  എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്‌. സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ  ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കണമെന്ന്‌ സെമിനാർ അഭിപ്രായപ്പെട്ടു.  തൊഴിലും വരുമാനവും ഉൽപാദനവും ഉണ്ടായായാൽ മാത്രമേ ജനങ്ങളുടെ വാങ്ങൽ ശേഷി വർധിക്കൂ. എൽഐസി എംപ്ലോയീസ്‌ യൂണിയൻ ജനറൽ സെക്രട്ടറി പി പി കൃഷ്‌ണൻ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. സാമ്പത്തിക വളർച്ചയുണ്ടാക്കി  അത്‌ സാമൂഹ്യവികസനമായി മാറ്റാൻ കഴിയാത്തതാണ്‌ രാജ്യം നേരിടുന്ന മുഖ്യപ്രതിസന്ധിയെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക്‌ ഇടിയുകയാണ്‌. എല്ലാ സർവെകളിലും  ഈ യാഥാർഥ്യം  ഉണ്ട്‌. തൊഴിലില്ലായ്‌മ അതിരൂക്ഷമായതും കാർഷികമേഖലയുടെ തകർച്ചയും രാജ്യത്തിന്റെ  സാമ്പത്തിക തകർച്ചയുടെ പ്രത്യക്ഷ ഉദാഹരണമാണ്‌. സമ്പത്ത്‌ ചെറു ന്യൂനപക്ഷത്തിൽ കേന്ദ്രീകരിക്കുന്നു. പൊതുബജറ്റിന്റെ മൊത്തം എസ്‌റ്റിമേറ്റിനേക്കാൾ  കുടുതൽ ആസ്‌തി 118 ശതകോടീശ്വരൻമാരുടെ കൈയിലാണ്‌.  പ്രതിസന്ധി പരിഹരിക്കാൻ  ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കണമെന്ന ഇടതുപക്ഷവീക്ഷണമാണ്‌ ഈ കാലത്ത്‌ പ്രസക്തമെന്നും അദ്ദേഹം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top