28 September Wednesday

ടി സിദ്ദിഖ് എംഎൽഎയുടെ പങ്ക് അന്വേഷിക്കണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കൽപ്പറ്റ 
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ ടി സിദ്ദിഖ്‌ എംഎൽഎയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ അഡ്‌ഹോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിലായത്തോടെ ഗൂഢാലോചന പുറത്തുവരികയാണ്. എംപിയുടെ പിഎ ഉൾപ്പെടെയാണ്‌ അറസ്റ്റിലായത്‌. രാഷ്‌ട്രപിതാവിന്റെ ചിത്രം തകർത്ത്‌ എസ്‌എഫ്‌ഐക്കാരുടെമേൽ ആരോപിക്കുകയായിരുന്നു. രാഷ്‌ട്രപിതാവ്‌ ആരാണെന്നും അദ്ദേഹത്തിന്റെ മഹത്വം എന്താണെന്നും എസ്‌എഫ്‌ഐക്കാർക്ക്‌ അറിയാം. അത്‌ അറിയാത്തവരും സങ്കുചിത നേട്ടത്തിനായി രാഷ്‌ട്രപിതാവിനെപ്പോലും കരുവാക്കുന്നവരുമാണ്‌ കോൺഗ്രസെന്ന്‌ വ്യക്തമായി. ഗാന്ധിജിയുടെ ചിത്രം തകർക്കാൻ  ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾക്കെതിരെയും നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top