15 September Sunday

ദുരിതാശ്വാസ നിധിയിലേക്ക് ആട്ടിൻകുട്ടിയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
തലപ്പുഴ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനയായി ആട്ടിൻകുട്ടിയും.  തവിഞ്ഞാൽ പഞ്ചായത്തിലെ കണ്ണോത്ത്മല  കുറ്റിവേലിക്കുഴിയിൽ കെ കെ  ഗോവിന്ദനാണ് ആട്ടിൻകുട്ടിയെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്‌. കന്നുകാലി വളർത്തലാണ് ഗോവിന്ദന്റ ഉപജീവനമാർഗം. പ്രളയദുരന്തത്തെ അതിജീവിക്കാൻ നാടൊന്നാകെ ഒന്നിക്കുമ്പോൾ തന്റെ പങ്കും നൽകണമെന്ന് തോന്നിയതിനാലാണ്‌ ആട്ടിൻകുട്ടിയെ നൽകിയതെന്ന്‌ ഗോവിന്ദൻ പറഞ്ഞു.  സിപിഐ എം  കണ്ണോത്ത്മല ബ്രാഞ്ച് അംഗമായ ഗോവിന്ദൻ  തവിഞ്ഞാൽ ലോക്കൽ സെക്രട്ടറി ടി കെ പുഷ്‌പന്‌ ആട്ടിൻകുട്ടിയെ കൈമാറി.
പ്രധാന വാർത്തകൾ
 Top