19 September Thursday

പുത്തുമല ജിപിആർ തെരച്ചിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കൽപ്പറ്റ
പത്ത്‌ മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുത്തുമലയിൽ നിന്ന്‌ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി.  സ്‌ത്രീയുടെ മൃതദേഹമാണ്‌ ലഭിച്ചത്‌. ഡിഎൻഎ പരിശോധനയിലൂടെയെ ആളെ തിരിച്ചറിയാനാവൂ.  ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.  ദുരന്തം നടന്ന്‌ 12 ദിവസം കഴിയുമ്പോഴും അഞ്ചുപേരെ  കണ്ടെത്താനായിട്ടില്ല.  ഉരുൾപ്പൊട്ടലിൽ ഒരു ഗ്രാമം മുഴുവൻ ഇല്ലാതായി.  തിങ്കളാഴ്‌ച്ച ജിപിആർ സംവിധാനമുപയോഗിച്ചായിരുന്നു തെരച്ചിൽ. ചൊവ്വാഴ്‌ച്ചയും തുടരും. മൃതദേഹം മണത്തുകണ്ടുപിടിക്കുന്ന സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ചും കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു.    എൻഡിആർഎഫ്‌, അഗ്നിശമന സേന, പൊലീസ്‌, സന്നദ്ധപ്രവർത്തകരുമടങ്ങുന്ന അഞ്ഞൂറോളം പേരാണ്‌ തെരച്ചിലിനുള്ളത്‌.  പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ്‌ പരിശോധന.   പുത്തുമലയിൽ നിന്നും ആറ്‌ കിലോമീറ്റർ  താഴെ നിന്നാണ്‌ ഞായറാഴ്‌ച്ചയും തിങ്കളാഴ്‌ച്ചയും മൃതദേഹങ്ങൾ കണ്ടെത്തിയത്‌.   1500ഓളം അടി താഴ്‌ച്ചയിൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top