06 December Friday

മേൽപ്പാല നിർമാണം പ്രധാനമന്ത്രി ഇടപെടണം: എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

 

കൽപ്പറ്റ
ബന്ദിപ്പൂരിൽ മേൽപ്പാല നിർമാണത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. ബന്ദിപ്പൂരിൽ മേൽപ്പാലം നിർമിക്കുന്നത് അപ്രായോഗികമാണെന്ന കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരിയുടെ പ്രസ‌്താവന കേരളത്തിന‌് തിരിച്ചടിയാണ‌്.  പാർലമെന്റിലാണ‌് മന്ത്രി നിലപാട‌് വ്യക്തമാക്കിയത‌്.   പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ട് കേരളത്തിന്റേയും വയനാടിന്റേയും താൽപ്പര്യം സംരക്ഷിക്കണം.
കേന്ദ്ര ബജറ്റിലെ  ജനവിരുദ്ധ നിലപാടുകൾക്കെതിരെ ആഗസ‌്ത‌്  ആറിന‌്  കൽപ്പറ്റ  ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് എൽഡിഎഫ‌് മാർച്ച‌് നടത്തും. 
പി  പി വർക്കി അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ കെ വി  മോഹനൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.  21 രാവിലെ പത്തിന‌് കൽപ്പറ്റയിലും,  22ന് പകൽ മൂന്നിന‌് മാനന്തവാടിയിലും ,  23ന് രാവിലെ പത്തിന‌്  ബത്തേരിയിലും മണ്ഡലം കമ്മിറ്റി ചേരും.
പ്രധാന വാർത്തകൾ
 Top