23 August Friday

തോട്ടാമൂലയിൽ കാട്ടാന

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

നൂൽപ്പുഴ പഞ്ചായത്തിലെ തോട്ടാമൂലയിലും പരിസരങ്ങളിലും കാട്ടാന ശല്യം രൂക്ഷമായി. നേരം ഇരുട്ടുന്നതോടെ നാട്ടിലിറങ്ങുന്ന കാട്ടാനകൾ കർഷകരുടെ വിളകൾ നശിപ്പിക്കുന്നത‌് പതിവായിട്ടുണ്ട‌്. മുത്തങ്ങ വനത്തിൽ നിന്നാണ‌് ഒറ്റയായും കൂട്ടമായും ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നത‌്. കമ്പക്കൊടി, കാക്കമല, തോട്ടാമൂല  പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാട്ടാനകൾ റോഡിൽ ഇറങ്ങുന്നത‌് നിമിത്തം ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യാൻ പോലും ആളുകൾ ഭയക്കുന്ന അവസ്ഥയാണ‌്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാന കാക്കമലയിലെ കൈതമല ജിനചന്ദ്രൻ, കൈതമല മണി, കാരാക്കുഴി രവീന്ദ്രനാഥൻ, മലയിൽ സരോജിനി, മലയിൽ സുരേഷ‌്, ആനിക്കോട്ട‌് മുരളീധരൻ, കൊച്ചുമലയിൽ ശാരദ തുടങ്ങിയ കർഷകരുടെ വിളകൾ നശിപ്പിച്ചു. കാപ്പി, കുരുമുളക‌്, തെങ്ങ‌്, വാഴ, കവുങ്ങ‌് തുടങ്ങിയ വിളകളാണ‌് നശിച്ചിട്ടുള്ളത‌്. നാശം നേരിട്ട കൃഷിയിടങ്ങൾ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശോഭൻകുമാർ, മുത്തങ്ങ അസി. വൈൽഡ‌്ലൈഫ‌് വാർഡൻ സുനിൽകുമാർ എന്നിവർ സന്ദർശിച്ചു.

പ്രധാന വാർത്തകൾ
 Top