25 July Sunday

പഠനമുറി: - അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കൽപ്പറ്റ
ബ്ലോക്ക് പഞ്ചായത്തിന്റെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുപി, ഹൈസ്‌കൂൾ, പോസ്റ്റ് മെട്രിക് തലത്തിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് അനുവദിക്കുന്ന പഠനമുറി പദ്ധതിക്ക് രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൽപ്പറ്റ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. 
800 സ്‌ക്വയർഫീറ്റ് കൂടുതൽ വലിപ്പമുള്ള വീടുളളവരും ഇതിനുമുമ്പ്‌ കുടുംബത്തിലെ ആർക്കെങ്കിലും പഠനമുറി കിട്ടിയവരും അപേക്ഷിക്കരുത്‌.  വിധവ, ഒറ്റമുറി വീട്, കുറഞ്ഞ വരുമാനം, ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടവർ തുടങ്ങിയവർക്ക് മുൻഗണന. ജാതി, വരുമാനം സർട്ടിഫിക്കറ്റുകൾ, കൈവശാവകാശ സർട്ടിഫിക്കറ്റ്, നിലവിലുള്ള വീടിന്റെ ഫോട്ടോ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്‌കൂളിൽനിന്നുളള സ
ാക്ഷ്യപത്രം, പഞ്ചായത്ത് മുഖാന്തരം പഠനമുറി ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്‌ ബുക്ക് കോപ്പി, റേഷൻകാർഡിന്റെ കോപ്പി, അപേക്ഷകന്റെയും വിദ്യാർഥിയുടെയും ഫോട്ടോ എന്നിവ സഹിതമുളള അപേക്ഷ  30 നകം കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം.
 അപേക്ഷ പിഡിഎഫ്  ഫോർമാറ്റിൽ scdokalpettablock@gmail.com ലേക്ക് മെയിൽ ചെയ്യാം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top