19 July Friday

അന്താരാഷ്‌ട്ര യോഗാദിനം; ജില്ലയിൽ വിവിധ പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
 
കൽപ്പറ്റ
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി കേന്ദ്ര ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ ജില്ലയിലുടനീളം വിവിധ പരിപാടികൾ നടത്തും. വ്യാഴാഴ‌്ച രാവിലെ 10ന് മാനന്തവാടി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ അങ്കണവാടി പ്രവർത്തകർക്കും പകൽ 12ന് ബത്തേരി സെന്റ് മേരീസ് കോളേജിലും വൈകിട്ട് 3.30ന് ലക്കിടി ജവഹർ നവോദയാ വിദ്യാലയത്തിലും യോഗാദിന ബോധവത്കരണ ക്ലാസും പരീശീലനവും സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് തലങ്ങളിൽ യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തും. 
കൽപ്പറ്റ
ആർട്ട് ഓഫ് ലിവിങ് ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിക്കും. ജില്ലാതല ഉദ്ഘാടനം വ്യാഴാഴ‌്ച വൈകിട്ട‌് 4.30ന‌്  കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും.  യോഗ പ്രദർശനം ഉണ്ടാകും. വെള്ളിയാഴ‌്ച  ബത്തേരി, മാനന്തവാടി, മീനങ്ങാടി, വെള്ളമുണ്ട, അമ്പലവയൽ, വടുവൻചാൽ, കൽപ്പറ്റ സെന്ററുകളിൽ ദിനാചരണം നടത്തും. ഫോൺ. 9745279875, 94464000238. ആനന്ദ് പദ്മനാഭൻ, സി.ഐ. സലീല, എ.കെ. ശശിധരൻ എന്നിവർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top