19 July Friday

മാണ്ടാട‌് ഉപതെരഞ്ഞെടുപ്പ് 27ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കൽപ്പറ്റ
മുട്ടിൽ പഞ്ചായത്ത് മാണ്ടാട് വാർഡിലെ ഉപതെരഞ്ഞെടുപ്പ്  27ന് നടക്കും. രാവിലെ എഴു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 
 28ന് രാവിലെ 10 മുതൽ വോട്ടെണ്ണൽ നടക്കും.  ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി 25ന് വൈകിട്ട് അഞ്ചുമണി മുതൽ 28ന് വൈകിട്ട് അഞ്ചുവരെ മുട്ടിൽ പഞ്ചായത്ത് പരിധിയിൽ സമ്പൂർണ മദ്യനിരോധനം എർപ്പെടുത്തി. കൂടാതെ മാണ്ടാട് വാർഡ് പരിധിയിൽ 25ന് വൈകിട്ട് അഞ്ചു മുതൽ 27ന് വൈകിട്ട് അഞ്ചുവരെ പര്യസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചിട്ടുണ്ട്. വാർഡ് പരിധിയിൽ പോളിങ് സ്‌റ്റേഷനുകളായി നിർണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും അതിനു തലേന്നും  വാർഡ് പരിധിക്കുള്ളിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസവും അവധിയായിരിക്കും. തെരഞ്ഞെടുപ്പ്  സാധന സാമഗ്രികൾ 26ന് വിതരണം ചെയ്യും.
പ്രധാന വാർത്തകൾ
 Top