17 September Tuesday

വി ജി വിജയനെ അന‌ുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
കൽപ്പറ്റ
മുതിർന്ന മാധ്യമപ്രവർത്തനും കേരളപത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്ന  വി ജി വിജയന്റെ രണ്ടാം ചരമവാർഷികം വി ജി വിജയൻ അനുസ‌്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ‌്മരണ സമ്മേളനം സുലോചന രാമകൃഷ‌്ണൻ, പി ഒ മുഹമ്മദ‌് എന്നിവർക്ക‌് വൃക്ഷത്തൈ നൽകി സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മാധ്യമ നിഷ്പക്ഷത: സത്യമോ? മിഥ്യയോ? എന്ന വിഷയത്തിൽ ബിനോയ‌് വിശ്വം എംപി  പ്രഭാഷണം നടത്തി.  മാധ്യമ നിഷ‌്പക്ഷത ആലങ്കാരിക പദമായെന്ന‌് അദേഹം പറഞ്ഞു. നിഷ്പക്ഷർ എന്ന പറയുന്ന മിക്കവരും സത്യം മൂടിവെക്കുന്നവരാണ്. ജനവിരുദ്ധ നിലപാടുകളുടെ വക്താക്കളായി ഇക്കൂട്ടർ മാറുന്നുവെന്നും  അദേഹം പറഞ്ഞു. 
മീഡിയ അക്കാദമി മുൻചെയർമാൻ എൻ പി  രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അധ്യക്ഷനായി. സിപിഐ എം  ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  വി എ മജീദ്,  പി കെ അബൂബക്കർ,   ശ്രീനിവാസൻ,  കെ ജെ ദേവസ്യ,  സാം പി മാത്യു,  പ്രദീപ് മാനന്തവാടി,  എൻ ഒ ദേവസി,  എൻ ബാദുഷ എന്നിവർ സംസാരിച്ചു.  ഓൾ ഇന്ത്യ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ  പി ജയേഷിനും സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീധന്യ സുരേഷിനും  ബിനോയ‌് വിശ്വം ഉപഹാരം നൽകി. പി കെ അബ്ദ്ദുൾ അസീസ് സ്വാഗതവും  തോമസ് അമ്പലവയൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top