30 May Tuesday

ഇ എം എസ് – എ കെ ജി സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ഇ എം എസ്‌ –എ കെ ജി ദിനാചരണവും സിപിഐഎം കാഞ്ഞിരങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനവും കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

 കൽപ്പറ്റ

ഇ എം എസ്‌ –-എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും പ്രഭാതഭേരിയും അനുസ്‌മരണയോഗവും നടത്തി. ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും ബ്രാഞ്ച്‌ തലത്തിൽ എല്ലാ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തി. വൈകിട്ട്‌ വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണയോഗങ്ങളും കുടുംബസംഗമവും നടത്തി. വൈത്തിരി ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പതാക ഉയർത്തി.
 സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ പതാക ഉയർത്തി.  
വാളാടും കാഞ്ഞിരാടും നടന്ന ഇ എം എസ്‌ –-എ കെ ജി ദിനാചരണയോഗം  കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം  ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഒ ആര്‍ കേളു എംഎല്‍എ, സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവന്‍, കെ റഫീഖ് എന്നിവർ സംസാരിച്ചു. 
കാട്ടിക്കുളത്ത്‌  ഇ എം എസ്‌ –-എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ലോക്കൽ കുടുംബ സംഗമം  സംസ്ഥാന കമ്മിറ്റിയംഗം  ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്തു.  
പനമരത്ത്‌ ഏരിയാസെക്രട്ടറി എ ജോണി ഉദ്‌ഘാടനംചെയ്‌തു. കൽപ്പറ്റയിൽ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top