27 May Wednesday
പക്ഷിപ്പനി

കർണാടകയിൽനിന്നുളള കോഴികൾക്ക്‌ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കൽപ്പറ്റ
കർണാടകയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലേക്ക് കർണാടക അതിർത്തി വഴി പൗൾട്രിയും അനുബന്ധ ഉൽപ്പന്നങ്ങളും കൊണ്ട് വരുന്നത് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ചെക്ക്‌പോസ്റ്റ് കടന്ന് വരുന്ന വാഹനങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.      മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുളള ഇൻഫെകറ്റഡ് സോണിൽനിന്നോ 1 മുതൽ 10 കിലോമീറ്റർ ചുറ്റളവിലുളള സർവൈലൻസ് സോണിൽനിന്നോ ജില്ലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതിനുളള നിരോധനം തുടരും.  
പ്രധാന വാർത്തകൾ
 Top