25 May Monday

കോവിഡ്‌ കെയർ സെന്ററുകൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കൽപ്പറ്റ
കോവിഡ്‌ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അയൽജില്ലയായ കർണാടകയിലെ കുടകിൽ കൊറോണരോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽനിന്നുള്ളവർ കുടകിലേക്ക് ജോലിയ്‌ക്കായി പോകരുതെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. കുട്ട, ബാവലി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ജില്ലയിൽനിന്നുള്ള പൊതുഗതാഗതം കർണാടക  അതിർത്തി വരെ മാത്രമായി സർവീസ് ചുരുക്കും. എല്ലാ ചെക്ക്‌പോസ്റ്റുകളിലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധന കർശനമാക്കും. ജില്ലാ പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയ്‌ക്ക്‌ ആരോഗ്യമേഖലയിൽ പ്രത്യേക പരിശീലനം നൽകും.  ഡോക്ടർമാർക്ക് വെന്റിലേഷൻ പരിശീലനം നൽകാനും തീരുമാനിച്ചു. ജില്ലയിലെ വിവിധ കൊറോണ കെയർ സെന്ററുകളിലായി 175 കിടക്കകൾ സജ്ജീകരിച്ചു. 
 
പ്രധാന വാർത്തകൾ
 Top