24 June Monday

ബത്തേരി താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

 -

ബത്തേരി 
ഗവ.താലൂക്ക് ആശുപത്രിക്ക് ഫെയർലാൻഡിൽ നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും 25 കോടി മുടക്കി നിർമിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ തറക്കല്ലിടലും വ്യാഴാഴ്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് നിർമാണം പൂർത്തിയായ പുതിയ ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത്. ഡയാലിസിസ്, എക്സ്റെ യൂണിറ്റുകളും പബ്ലിക് ഹെൽത്ത് ലാബ്, ബ്ലഡ് ബാങ്ക്, പോസ്റ്റ്മോർട്ടം യൂണിറ്റ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോട് കൂടിയതാണ് പുതിയ ആശുപത്രി സമുച്ചയം.19,68, 72,184 രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്കിന്റെ ആറ് നില കെട്ടിടം നിർമിച്ചത്. 
ഐ പി, ലാബ് ഫാർമസിസ് സ്റ്റോർ, നാല് തിയേറ്റർ അടങ്ങിയ തിയേറ്റർ കോംപ്ലക്സ്, പീഡിയാട്രിക്, ഐസിയു, എൻഐസിയു, മെഡിക്കൽ ഐ സിയു പേ വാർഡ് ,റൂമുകൾ വാർഡുകൾ, രണ്ട് ലിഫ്റ്റുകൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. പകൽ രണ്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനാവും. ഡയാലിസിസ് ബ്ലോക്ക് സി കെ ശശീന്ദ്രൻ എംഎൽഎയും ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് ഒ ആർകേളു എംഎൽഎയും എക്സ്സ്സ്സ് - റെ ബ്ലോക്ക് കലക്ടർ എ ആർ അജയകുമാറും ബ്ലഡ് ബാങ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെബിനസീമയും മോർച്ചറി യൂണിറ്റ് ഡിഎംഒ ഡോ.ആർ രേണുകയും ലിഫ്റ്റ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളുരും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ‌് താളൂർ, ആശുപത്രി സൂപ്രണ്ട് ഡോ.എം മോഹൻരാജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സസൺ കെ എം സിന്ധു, ഡോ.എം രോഹിത്, ഡോ.സഫ്രീന മുഹമ്മദ്, പി കെ മാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top