27 September Sunday
മനുഷ്യ മഹാശൃംഖല

നാടുണർത്തി ജാഥ അവസാന ദിനത്തിൽ

സ്വന്തം ലേഖകൻUpdated: Monday Jan 20, 2020
 
 
കൽപ്പറ്റ
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിരോധത്തിന്റെ ഐക്യസന്ദേശമുയർത്തി  വാഹന പ്രചരണ ജാഥ  മുന്നേറുന്നു.  26ന് നടക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർഥം എൽഡിഎഫ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ രണ്ടുദിനം പിന്നിട്ടു. തിങ്കളാഴ്‌ച്ച ബത്തേരി മണ്ഡലത്തിലെ പര്യടനത്തോടെ ജാഥ സമാപിക്കും.  ഞായറാഴ്‌ച കൽപ്പറ്റ മണ്ഡലത്തിലായിരുന്നു പര്യടനം. കുപ്പാടിത്തറയിൽ  ആരംഭിച്ച് ജാഥ മേപ്പാടിയിൽ സമാപിച്ചു. ഉജ്വല സ്വീകരണങ്ങളാണ്‌ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്‌.  ജാഥാ ക്യാപ്‌റ്റൻ   സി കെ ശശീന്ദ്രൻ ,  വൈസ്‌ ക്യാപ്‌റ്റൻ വിജയൻ ചെറുകര, മനേജർ വി പി വർക്കി, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി മോഹനൻ,  പി വി സഹദേവൻ, എ എൻപ്രഭാകരൻ, പി കെ ബാബു,സി എം ശിവരാമൻ, കെ എ ആന്റണി, സണ്ണി മാത്യു,  മുഹമ്മദ് പഞ്ചാര, സി കെ ഉമ്മർ, ഏച്ചോം ഗോപി, പി കെ മൂർത്തി,  എൻ ഒ ദേവസ്യ  എന്നിവർ  സംസാരിച്ചു.    കുപ്പാടിത്തറയിൽ എം ജി സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. കെ എം രാഘവൻ അധ്യക്ഷനായി. പടിഞ്ഞാറത്തറയിൽ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി രാജീവൻ അധ്യക്ഷനായി. കാവുമന്ദത്ത്‌  കെ എൻ ഗോപിനാഥൻ സ്വാഗതം,  ഷിബു പോൾ അധ്യക്ഷൻ.  പൊഴുതനയിൽ സി യൂസഫ്‌ സ്വാഗതം, സി എം ബാലൻ അധ്യക്ഷൻ. വൈത്തിരിയിൽ എം വി ബാബു സ്വാഗതം,  കെ പി രാമചന്ദ്രൻ അധ്യക്ഷൻ. ചുണ്ടേൽ 
 കെ പ്രസാദ്‌ സ്വാഗതം,  കെ കെ ദാസൻ അധ്യക്ഷൻ. കൽപ്പറ്റയിൽ വി ബാവ സ്വാഗതം, ദിനേഷ്‌ അധ്യക്ഷൻ. മുണ്ടേരിയിൽ സി കെ ശിവരാമൻ സ്വാഗതം, സി കെ നാസർ അധ്യക്ഷൻ. കോട്ടത്തറയിൽ വി എൻ ഉണ്ണികൃഷ്‌ണൻ സ്വാഗതം,  പി കെ രാജൻ അധ്യക്ഷൻ. കമ്പളക്കാട്‌ കെ ഇബ്രാഹിം സ്വാഗതം, എം എം ഷൈജൽ അധ്യക്ഷൻ. മുട്ടിലിൽ എൻ കെ ബാലകൃഷ്‌ണൻ സ്വാഗതം,  ജോർജ്‌കുട്ടി അധ്യക്ഷൻ. വാഴവറ്റയിൽ അനീഷ്‌ സ്വാഗതം,  പി എം ജോൺ അധ്യക്ഷൻ. റിപ്പണിൽ കെ രാധാകൃഷ്‌ണൻ സ്വാഗതം, ഹരികൃഷ്‌ണൻ അധ്യക്ഷൻ.  നെടുങ്കരണയിൽ വി കെ മുഹമ്മദലി സ്വാഗതം, കെ മുഹമ്മദലി അധ്യക്ഷൻ. മേപ്പാടിയിൽ സമാപനയോഗത്തിൽ അബ്ദുൾ റഹ്മാൻ  സ്വാഗതം പറഞ്ഞു. കെ കെ സഹദ്‌ അധ്യക്ഷനായി. തിങ്കളാഴ്‌ച  പര്യടനം മൂലങ്കാവ്‌ നിന്നും ആരംഭിക്കും. ഇരുളം, കാപ്പിസെറ്റ്‌, മുള്ളൻകൊല്ലി, പുൽപ്പള്ളി, കേണിച്ചിറ, ചൂതുപാറ, മീനങ്ങാടി, അമ്പലവയൽ, തോമാട്ടുചാൽ, ചുള്ളിയോട്‌, ചീരാൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി ബത്തേരിയിൽ സമാപിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top