22 February Saturday

1000 കുടുംബങ്ങൾ നാളെ ഭൂവുടമകളാവും

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 

കൽപ്പറ്റ
ജില്ലയിലെ ഭൂരഹിതർക്ക്‌ തങ്ങേകാൻ ജില്ലയിൽ വീണ്ടും പട്ടയവിതരണം.  ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അഞ്ഞുറു കുടുംബങ്ങൾക്കുളള പട്ടയമാണ്‌  ചൊവ്വാഴ്‌ച വിതരണം ചെയ്യുന്നത്‌. അഞ്ഞൂറോളം ഭൂരഹിതരായ പട്ടികവർഗക്കാർക്കുളള വനഭൂമിയുടെ കൈവശ രേഖ കൈമാറ്റവും നടക്കും. കൽപ്പറ്റ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയമേള ഉദ്ഘാടനം ചെയ്യും.  
പകൽ 11.30 ന് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. 
സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുമെന്ന  സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.   ലാന്റ് ട്രിബ്യൂണൽ പട്ടയം, ദേവസ്വം പട്ടയം, എൽഎ പട്ടയം, മിച്ചഭൂമി പട്ടയം തുടങ്ങിയ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top