26 October Monday

ജലപരിശോധന ലാബ‌് ഉദ‌്ഘാടനം ഇന്ന‌് വെള്ളത്തിന്റെ ഗുണമറിയണോ നെന്മേനിയിലേക്ക്‌ പോകാം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 ബത്തേരി

നെന്മേനി പഞ്ചായത്തിന‌് കീഴിൽ പ്രവർത്തിക്കുന്ന ജലനിധി സൊസൈറ്റിയുടെ ജലപരിശോധന ലാബ‌് തിങ്കളാഴ‌്ച പ്രവർത്തിച്ചു തുടങ്ങും. 4000 കുടുംബങ്ങൾക്ക‌് ശുദ്ധജലം വിതരണം ചെയ്യുന്ന സൊസൈറ്റിയാണ‌് നെന്മേനിയിലേത‌്. പദ്ധതിയിലെ  ഗുണഭോക്താക്കൾക്ക‌് പുറമെയുള്ളവർക്കും ലാബിൽ കൊണ്ടുവന്ന‌് വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കാം. നിലവിൽ ജല അതോറിറ്റിയുടെ കൽപ്പറ്റയിലുള്ള ലാബിലും പൂക്കോട‌് വെറ്ററിനറി കോളേജിലും മാത്രമാണ‌്
 ജില്ലയിൽ‌് ജലപരിശോധനക്കുള്ള സംവിധാനമുള്ളത‌്. സ്വന്തമായി ജലപരിശോധന ലാബുള്ള സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത‌് കൂടിയാവുകയാണ‌് നെന്മേനി. രാവിലെ 9.30ന‌് ബത്തേരി ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ലതാ ശശി ലാബ‌് ഉദ‌്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top