13 November Wednesday

വനം വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
ബത്തേരി
പൂതാടി പഞ്ചായത്തിലെ കോളേരിയിൽ ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണിനും നട്ടെല്ലിനുമാണ് പരിക്ക്. ഇരുകണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാവിലെ കാട്ടാനക്കൂട്ടം എത്തിയത്. പകൽ രണ്ടോടെ ഇവയെ തുരത്തുന്നതിനിടെ കാട്ടാനകളിലൊന്ന് രാജു സെബാസ്റ്റ്യനെ എടുത്തെറിഞ്ഞു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. വനത്തിൽ നിന്നും ഏറെ അകലലൊണ്‌ കേണിച്ചിറക്കടുത്ത കോളേരി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top