28 October Thursday
രോഗസ്ഥിരീകരണ നിരക്ക്‌ 14.5

452 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
 
കൽപ്പറ്റ
ജില്ലയിൽ ശനിയാഴ്‌ച  452 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 610 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  14.5 ആണ്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,331 ആയി. 1,02,602 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 7843 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 6457  പേർ വീടുകളിലാണ് കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
കൽപ്പറ്റ 35, മേപ്പാടി 34, കണിയാമ്പറ്റ 32, നെന്മേനി 29, പുൽപ്പള്ളി 27, വെള്ളമുണ്ട 26, മാനന്തവാടി 25, വൈത്തിരി 24, ബത്തേരി 23, തരിയോട് 21, നൂൽപ്പുഴ 20, പൊഴുതന 19, പടിഞ്ഞാറത്തറ 18, വെങ്ങപ്പള്ളി 14, മീനങ്ങാടി, മുട്ടിൽ, പനമരം 13 വീതം,   കോട്ടത്തറ 12, പൂതാടി 11, മുള്ളൻകൊല്ലി 10, തവിഞ്ഞാൽ 9, മൂപ്പൈനാട്,  തിരുനെല്ലി 8 വീതം, അമ്പലവയൽ 4, എടവക 2 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം‌. ഇതിനുപുറമെ ജാർഖണ്ഡിൽ നിന്നു വന്ന കൽപ്പറ്റ സ്വദേശിക്കും കർണാടകയിൽനിന്നു വന്ന മൂപ്പൈനാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top