ദുരിതപ്പെയ്ത്തിൽ യൂത്ത് ബ്രിഗേഡിന്റെ കരുതൽ

കൽപ്പറ്റ
ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളംകയറിയ വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ഗതാഗതയോഗ്യമല്ലാത്തയിടങ്ങളിൽ തോണിയുൾപ്പെടെ സജ്ജീകരിച്ചാണ് കുട്ടികളെയും മുതിർന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റിയത്. പേര്യ നാടുമൊട്ടമ്മൽ നഗറിലുള്ള നിരവധി പേരെ പേര്യ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുന്ന പ്രവർത്തനത്തിന് പ്രവർത്തകർ നേതൃത്വംനൽകി. മരം കടപുഴകിയും മണ്ണിടിഞ്ഞുമെല്ലാമുണ്ടാകുന്ന ഗതാഗതതടസ്സവും മറ്റ് അപകടങ്ങളും പരിഹരിക്കാനും യുവത രംഗത്തുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളിലും അടിയന്തര ഘട്ടത്തിൽ വിളിക്കാനാകുന്ന ഹെൽപ്പ് ലൈൻ സംവിധാനം ആരംഭിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
0 comments