20 August Tuesday

കാർഷിക മേഖലയെ കതിരണിയിക്കാൻ 27.84 കോടി

സ്വന്തം ലേഖികUpdated: Friday Jul 19, 2019
കൽപ്പറ്റ
ജില്ലയിൽ  പ്രളയത്തിൽ   നശിച്ച  കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഇതിനകം വിതരണം ചെയ‌്തത‌് 27.84 കോടി രൂപ.   ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന കൃഷിയിടങ്ങളെ വീണ്ടും   കതിരണിയിക്കാൻ സർക്കാർ ഇടപെടൽ  സഹായകരമായി.   അപ്രതീക്ഷിതമുണ്ടായ പ്രളയം വയനാടൻ കാർഷികമേഖലയിൽ ഉണ്ടാക്കിയ നഷ‌്ടം ചെറുതല്ല.  കൃഷിയെ മാത്രം ആശ്രയിച്ച‌് ജീവിക്കുന്ന ചെറുകിട കർഷകരാണ‌് ജില്ലയിൽ ഏറെയും. പ്രളയം ഏറ്റവും അധികം ദോഷകരമായി ബാധിച്ചതും  ഈ കർഷകരെയാണ‌്.  12400 ഹെക്ടറിൽ കൃഷി നശിച്ചതായാണ‌് കൃഷി വകുപ്പിന്റെ ഔദ്യോഗീക കണക്ക‌്.  2000 ഹെക്ടർ നെൽകൃഷിയാണ‌് പ്രളയം വിഴുങ്ങിയത‌്.  മണ്ണും ചെളിയും മണലും അടിഞ്ഞ‌് കൂടി കുന്നിൻചെരിവുകളിലെ വിശാലമായ വയലേലകൾ കൃഷി യോഗ്യമല്ലാതായി. ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ പൂർണമായും ഒഴുകി പോയി. മണ്ണിടിഞ്ഞ‌് നീങ്ങൽ , നിരങ്ങി നീങ്ങൽ പ്രതിഭാസങ്ങൾ ഹെക്ടർ കണക്കിന‌് കൃഷി ഭൂമി നശിച്ചു.  വെള്ളം കയറി നശിച്ച പാടങ്ങൾ കരളലിയിക്കും കാഴ‌്ചയായി.     നെൽ കൃഷി ഉൾപ്പെടെ പ്രളയത്തിൽ നശിച്ച കൃഷികൾ പുനരാരംഭിക്കാൻ സർക്കാർ ഊർജിത ഇടപെടലാണ‌് നടത്തിയത‌്.  16914  കർഷകർക്ക‌് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന‌്   2589. 245 ലക്ഷം   രൂപ വിതരണം ചെയ‌്തു. അത്യുൽപ്പാദനശേഷിയുള്ള 840 ക്വിന്റൽ നെൽവിത്ത‌്   കർഷകർക്ക‌് പുതുതായി വിതരണം ചെയ‌്തു.  
ഇത‌് വഴി 1058 ഹെക്ടറിൽ നെൽകൃഷി പുനരാരംഭിച്ചു. മികച്ച വിളവ‌് നേടാനായി എന്നതാണ‌് ഏറ്റവും വലിയ നേട്ടം. പ്രളയത്തിന‌് ശേഷം   നഞ്ച കൃഷിയിൽ  20954.9 ടൺ നെല്ല‌് ഉൽപ്പാദിപ്പിച്ചു. ഈ വർഷം 9368 ടൺ നെല്ല‌് സംഭരിച്ചു. മുൻ വർഷം 4067 ടൺ നെല്ലാണ‌് സംഭരിച്ചത‌്.
മണ്ണും മണലും അടിഞ്ഞ‌് കൂടി കൃഷിയോഗ്യമല്ലാതായി മാറിയ വയലുകളിലെ  മണ്ണ‌് നീക്കം ചെയ്യാൻ 4.98285 ലക്ഷം രൂപ വിതരണം ചെയ‌്തു. 145 കർഷകർക്കാണ‌് ഈ ധനസഹായം ലഭിച്ചത‌്.  ഉരുൾപൊട്ടലിൽ കൃഷി നശിച്ച കർഷകർക്ക‌് 8.3 ലക്ഷം രൂപ വിതരണം ചെയ‌്തു.   കൂടാതെ ടൺ കണക്കിന‌് മണ്ണ‌് അടിഞ്ഞ‌് കൂടിയ പ്രദേശങ്ങളിലെ മണ്ണ‌് നീക്കം ചെയ്യാൻ പദ്ധതി തയ്യാറാക്കി. തൊഴിലുറപ്പ‌് പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ‌് പ്രവൃത്തി നടപ്പാക്കുന്നത‌്.  1377 കർഷകർക്ക‌്  വിള ഇൻഷുറൻസ‌് തുക വിതരണം ചെയ‌്തു. 300 ലക്ഷം  രൂപയാണ‌് വിതരണം ചെയ‌്തത‌്.  
പ്രളയത്തിൽ പച്ചക്കറി കൃഷി നശിച്ച കർഷകരെ സഹായിക്കാനും സർക്കാർ പദ്ധതി തയ്യാറാക്കി നടപ്പാക്കി.  12 ലക്ഷം പച്ചക്കറി തൈകളാണ‌് വിതരണം ചെയ‌്തത‌്.  26.4 ലക്ഷം രൂപ ചെലവഴിച്ചു.  രണ്ട‌് ലക്ഷം കർഷകർക്ക‌് 5600 പച്ചക്കറി വിത്ത‌് പാക്കറ്റുകൾ വിതരണം ചെയ‌്തു.  20 ലക്ഷം രൂപയാണ‌് ഇതിനായി ചെലവിട്ടത‌്. വാഴകൃഷി നശിച്ച കർഷകർക്ക‌് എട്ട‌് ലക്ഷം വാഴക്കന്നുകൾ  വിതരണം ചെയ‌്തു.  4940 കർഷകർക്ക‌് ധനസഹായം  ലഭിച്ചു. 32.174080 രൂപയാണ‌് വിതരണം ചെയ‌്തത‌്.  
കുരുമുളക‌് കൃഷി നശിച്ച കർഷകരെ സഹായിക്കാൻ ദ്രുതവാട്ട  നിയന്ത്രണത്തിന‌് ജീവാണു കീടനിയന്ത്രണ വസ‌്തുക്കൾ വിതരണം ചെയ‌്തു. 5000 ഹെക്ടറിലാണ‌് പദ്ധതി പ്രയോജനപ്പെടുത്തിയത‌്. കൂടാതെ ഉജീവനം പദ്ധതി പ്രകാരം 22 കർഷർക്ക‌് വായ‌്പ ലഭ്യമാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top