15 December Sunday
എസ‌്എഫ‌്ഐ അവകാശപത്രിക സമർപ്പിച്ചു

കരുത്തറിയിച്ച‌് വിദ്യാർഥി മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

അവകാശ പത്രിക നൽകുന്നതിന്റെ ഭാഗമായി കലക്ടറേറ്റിലേക്ക്‌ എസ‌്എഫ‌്ഐ നടത്തിയ മാർച്ച്‌

കൽപ്പറ്റ 
മാധ്യമ നുണപ്രചാരണങ്ങൾക്കെതിരെ വിദ്യാർഥികളുടെ പ്രതിരോധക്കോട്ട തീർത്ത‌് ജില്ലയിൽ എസ‌്എഫ‌്ഐയുടെ അവകാശപത്രിക സമർപ്പണം.  നൂറുകണക്കിന‌് വിദ്യാർഥികൾ അണിനിരന്ന  ഉജ്വലമായ കലക്ടറേറ്റ‌് മാർച്ച‌് ജില്ലയിലെ സംഘടനയുടെ കരുത്ത‌് വിളിച്ചോതുന്നതായി. പുതുതായി സ്വാശ്രയ കോളേജുകൾ അനുവദിക്കാതിരിക്കുക, അമ്പലവയൽ കാർഷിക കോളേജിൽ അടിസ്ഥാന സൗകര്യം  ഒരുക്കുക തുടങ്ങി  51 ഇന  ആവശ്യങ്ങളാ്ണ‌് മാർച്ചിൽ ഉന്നയിച്ചത‌്. തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലെ സംഭവങ്ങളുടൈ പേരിൽ എസ‌്എഫ‌്ഐയെ തകർക്കാനുള്ള നീക്കം ചെറുക്കുമെന്ന‌് പ്രഖ്യാപിച്ച‌ായിരുന്നു മാർച്ച‌്.  
 ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച‌് പിണങ്ങോട‌് ജങ‌്ഷനിൽനിന്നാണ‌് തുടങ്ങിയത‌്. എസ‌്എഫ‌്ഐക്കെതിരെ ബോധപൂർവം  നടക്കുന്ന കുപ്രചാരണങ്ങൾ തുറന്നുകാട്ടുന്ന  മുദ്രാവാക്യങ്ങളുമായായിരുന്നു വിദ്യാർഥി മുന്നേറ്റം.    കലക്ടറേറ്റിന‌് മുന്നിൽ ചേർന്ന അവകാശപ്രഖ്യാപനയോഗം സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം എസ‌് ശരത‌് ഉദ‌്ഘാടനം ചെയ‌്തു. 
ജില്ലാ പ്രസിഡന്റ‌് അജ‌്നാസ‌് അഹമ്മദ‌് അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ്, എൻ എസ് വൈഷ്ണവി, ജിഷ്ണു ഷാജി, ജിഷ്ണു വേണുഗോപാൽ, കെ ആർ അവിഷിത്ത്, ടി പി ഋതുഷോഭ്, വിനീഷ് കുമാർ എന്നിവർ സംസാരിച്ചു
 
പ്രധാന വാർത്തകൾ
 Top