22 October Tuesday
ആരോഗ്യപ്രവർത്തനം

സ്റ്റേറ്റ് റിവ്യൂ മിഷന്‍ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ എൻഎച്ച‌്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ‌് വിശദീകരിക്കുന്നു

 കൽപ്പറ്റ

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്റ്റേറ്റ് റിവ്യൂ മിഷന്‍ അംഗങ്ങള്‍ ജില്ലയിലെത്തി. കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം ആഗസ‌്തിൽ ജില്ലയിലെത്തുന്നുണ്ട‌്. ഇതിന‌് മുന്നോടിയായാണ‌്  സന്ദർശനം.  ഡോ. നിത വിജയന്‍ (എസ‌്പിഎംആർസിഎച്ച‌്എം), ഡോ. വി ആര്‍ രാജു (എസ‌്പിഎംആർസിഎച്ച‌്എം),  കണ്ണൂർ ഡി‌എംഒ ഡോ. നാരായണ നായിക്, കോഴിക്കോട‌് ഡിഎംഒ  ഡോ. ജയശ്രീ, ആര്‍സിഎച്ച് ഓഫിസര്‍മാരായ ഡോ. രാജേഷ്, ഡോ. കൃഷ്ണവേണി, ഡോ. ജയന്തി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് പ്രവർത്തനങ്ങൾ വിലയിരുത്തുക. ശനിയാഴ‌്ചവരെ സംഘം  ജില്ലയിലുണ്ടാവും. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ‌്  തരിയോട്, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും വാഴവറ്റ, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ വെങ്ങപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയും സന്ദർശിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ജില്ലാ ആശുപത്രിയടക്കം ഇതര ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. അവലോകന യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡിഎംഒ ഡോ. ആര്‍ രേണുക, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മര്‍ജ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top