31 July Saturday
സി കെ ജാനുവിന്‌ കോഴ

കുറ്റം തെളിഞ്ഞാൽ കെ സുരേന്ദ്രന്‌ ശിക്ഷ തടവും പിഴയും

സ്വന്തം ലേഖികUpdated: Saturday Jun 19, 2021
 
കൽപ്പറ്റ 
ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ  സി കെ ജാനുവിന്‌ കോഴ നൽകിയെന്ന കേസിൽ കുറ്റം തെളിഞ്ഞാൽ  ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ  സുരേന്ദ്രന്‌  തടവും പിഴയും  ശിക്ഷ  ലഭിക്കും. 
ഇന്ത്യൻ ശിക്ഷ നിയമം 171 ഇ, 171 എഫ്‌ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ സുരേന്ദ്രനെതിരെ ബത്തേരി പൊലീസ്‌ കേസെടുത്തത്‌. തെരഞ്ഞെടുപ്പിൽ അവിഹിതമായി സ്വാധീനിക്കാൻ ശ്രമിച്ചതിനും കോഴ നൽകിയെന്നുമാണ്‌ സുരേന്ദ്രനെതിരെയുള്ള  കുറ്റം.   തെളിഞ്ഞാൽ  ഇരു വകുപ്പുകളിലും ഒരു വർഷം വരെ തടവും പിഴയുമാണ്‌ ലഭിക്കാവുന്ന  ശിക്ഷ. പരാതിക്കാരൻ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌, സാക്ഷികളായ ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്‌,  മുൻ ജെആർപി പ്രവർത്തകനായ ബാബു കുറ്റിമൂല എന്നിവരുടെ മൊഴിയെടുക്കുമെന്ന്‌ കേസനേഷിക്കുന്ന ബത്തേരി  പൊലീസ്‌ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു. 
മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്‌ഷനിലെ ഹൊറൈസൺ ഹോട്ടലിൽ വെച്ച്‌ സി കെ ജാനുവിന്‌    കെ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയെന്നാണ്‌ കേസ്‌.  ബത്തേരി ജെആർപി ഓഫീസിൽ വെച്ച്‌ സി കെ ജാനുവിന്‌ 40 ലക്ഷം കൈമാറിയെന്ന്‌ ബാബു കുറ്റിമൂലയും വെളിപ്പെടുത്തിയിരുന്നു.  
പണം കൈമാറുന്നതിന്‌ മുമ്പ്‌ സുരേന്ദ്രനും ജെആർപി ട്രഷറർ പ്രസീത അഴിക്കോടുമായി നടത്തിയ ടെലഫോൺ സംഭാഷണം,  
ഇത്‌ സംബന്ധിച്ച്‌ ചാനലുകളിലും പത്രങ്ങളിലും വന്ന  വാർത്തകൾ എന്നിവയും    പരിശോധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top