17 October Thursday

വയോധികന‌് പരിക്കേറ്റു പാട്ടവയലില്‍ വീണ്ടും കാട്ടാന ആക്രമണം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 

ഗൂഡല്ലൂർ
പള്ളിയിലേക്ക‌് പ്രഭാതനമസ‌്കാരത്തിന‌് പോകുമ്പോൾ കാട്ടാന ആക്രമിച്ചു.  പാട്ടവയലിലെ മൊയ‌്തീനെ (60) യാണ‌്  റേഷൻകടയ്ക്ക് സമീപത്ത‌് കാട്ടാന ആക്രമിച്ചത‌്. പരിക്കേറ്റ മൊയ്തീനെ വയനാട്ടിലെ സ്വാകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച പുലർച്ചെ അഞ്ചോടെയാണ‌് സംഭവം. 
പള്ളിയിൽ പ്രഭാത നമസ്‌കാരത്തിനായി പുറപ്പെട്ട മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞമാസം കാട്ടനയുടെ ആക്രമണത്തിൽ കാരക്കുനി ബാലകൃഷ്ണൻ (45) കൊല്ലപ്പെട്ടിരുന്നു. അന്നേ ദിവസം നാട്ടുകാർ റോഡ് ഉപരോധിക്കുകയും എം ദ്രാവിഡമണി എംഎൽഎയുടെ നേതൃത്വത്തിൽ വനപാലകരുമായി നടത്തിയ ചർച്ചയിൽ ട്രഞ്ചുകളുടെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കുമെന്ന‌് ഉറപ്പും നൽകിയിരുന്നു.  ട്രഞ്ചുകൾ വൃത്തിയാക്കി ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ ഇനിയും കാര്യക്ഷമമായി നടത്തിയില്ലെന്ന്  ആരോപിച്ചാണ‌് നാട്ടുകാർ റോഡ‌് ഉപരോധിച്ചത‌്. രണ്ടു മണിക്കൂർ ഗൂഡല്ലൂർ-–-ബത്തേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഗൂഡല്ലൂർ ഡിഎഫ്ഒ സുമേഷ് സോമൻ, എം ദ്രാവിഡ മണി എംഎൽഎ, ഗൂഡല്ലൂർ ഡിവൈഎസ്പി കെ ആർ ജയ്‌സിങ് തുടങ്ങിയവർ സംഭവസ്ഥലത്തെതി. ബുധനാഴ്ച ഗൂഡല്ലൂരിൽ വനംവകുപ്പ് ഉന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രശ്‌നത്തിൽ പരിഹാരം കാണുമെന്ന ഡിഎഫ്ഒയുടെ ഉറപ്പിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചു. 
 
പ്രധാന വാർത്തകൾ
 Top