26 June Wednesday

എസ്എഫ്ഐ എക്സലെന്റ്സ് മീറ്റിന‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

കാവുമന്ദത്ത‌് നടന്ന എക്സലെന്റ്സ് മീറ്റിൽ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് ഉപഹാരം നൽകുന്നു

കാവുമന്ദം
എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ജില്ലയിലെ 55 കേന്ദ്രങ്ങളിൽ എസ്എഫ്ഐ സംഘടിപ്പിക്കുന്ന "എക്സലന്റ്സ് മീറ്റ് ' തുടങ്ങി. കാവുമന്ദം, പെരിക്കല്ലൂർ എന്നിവിടങ്ങളിലാണ‌്  ശനിയാഴ‌്ച മീറ്റ‌് സംഘടിപ്പിച്ചത‌്. എസ്എഫ്ഐ തരിയോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാവുമന്ദത്ത് വെച്ച് നടന്ന പരിപാടി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് ഉദ്ഘാടം ചെയ്തു.  ഹസ്ന അധ്യക്ഷയായി. കിരൺ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എൻ ഗോപിനാഥ‌് എന്നിവർ സംസാരിച്ചു.  ജസ്റ്റിൻ സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു. എസ്എഫ്ഐ മുള്ളൻകൊല്ലി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂരിൽ നടന്ന മീറ്റ‌്  സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. സുബിൻ അധ്യക്ഷനായി. വിനീഷ് കുമാർ, അതുൽ ടി ചാക്കോ,  സി ആർ വിഷ്ണു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top