18 November Monday

മ്യൂസിയം അറിവിന്റെ അക്ഷയഖനി: കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
മാനന്തവാടി
ചരിത്രബോധവും സാംസ‌്കാരിക പൈതൃകത്തിന്റെ പ്രബുദ്ധതയും പ്രോജ്വലിപ്പിക്കുകയും  കാലഘട്ടത്തിന്റെ ധാർമിക–സാംസ‌്കാരിക പാരമ്പര്യമുൾക്കൊണ്ട് അറിവിന്റെ അക്ഷയഖനികളായി നിലകൊള്ളുകയും  ചെയ്യുന്നവയാണ് മ്യൂസിയങ്ങളെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി മാനന്തവാടി പഴശികുടീരത്തിൽ പുഷ‌്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  
 അറിവുകൾ ഏറ്റവും സത്യസന്ധമായി മ്യൂസിയങ്ങൾ മനസിലാക്കിത്തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയർമാൻ വി ആർ പ്രവിജ് അധ്യക്ഷനായി. ഡി എം  ഡോ. ആർ രേണുക പഴശികുടീരം മാനേജർ  എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top