15 September Sunday

സ്കൂളുകളിലെ അനധികൃത പണപ്പിരിവ് തടയും: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കൽപ്പറ്റ
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ അഡ്മിഷന്റെ മറവിൽ വിദ്യാർഥികളിൽനിന്നും അനധികൃതമായി പണപിരിവ് നടത്തുന്നത് തടയുമെന്ന് എസ്എഫ്ഐ. അധ്യയന വർഷമാരംഭിക്കാനിരിക്കെ പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികളിൽനിന്നുമാണ് ജില്ലയിലെ പല സ്ക്കൂളുകളും നിശ്ചിത ഫീസിനു പുറമേ നിയവിരുദ്ധമായി പണം പിരിക്കുന്നത്. സർക്കാറിന്റെ പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞത്തിനു വിപരീതമായി പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുൾ അധികാരികളെയും മാനേജ്മെന്റുകളെയും നിലക്ക് നിർത്തണമെന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ‌്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top