17 September Tuesday

കുടുംബശ്രീ സംരംഭങ്ങൾക്ക് ഊർജമായി ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കൽപ്പറ്റ
കുടുംബശ്രീ സംരംഭങ്ങൾക്ക‌്  ഊർജമായി  പ്രശസ്ത സംരംഭകൻ പി സി മുസ്തഫ.  കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംരംഭ മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന നിരവധി ആശയങ്ങൾ മുസ്തഫ പങ്കുവച്ചു. ബംഗളൂരു  ഐഐഎമ്മിൽനിന്ന് എംബിഎ ബിരുദം പൂർത്തിയാക്കി സ്വന്തമായി ഇഢലി, ദോശ മാവ‌് ബിസിനസ്സ് ആരംഭിച്ച് വിജയം കൈവരിച്ചയാളാണ‌് മുസ‌്തഫ.  ഐഡി പ്രഷ് ഫുഡ് ബിസിനസ്സ് സ്ഥാപകനായ ഇദ്ദേഹം ഐക്യരാഷ്ട്ട്രസഭയിലും സംസാരിച്ചിട്ടുണ്ട്. വയനാട് ചെന്നലോട് സ്വദേശിയായ ഇദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളിലായി തന്റെ സംരംഭ വിജയകഥ അവതരിപ്പിച്ച് വരുന്നുണ്ട്. പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ ഡയറക്ടർ ആശ വർഗീസ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി  സാജിത സ്വാഗതവും കുടുംബശ്രീ സംസ്ഥാന മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ദേവി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top