18 August Sunday

കാറ്റിലും മഴയിലും ആദിവാസി വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
ബത്തേരി
 കാറ്റിലും മഴയിലും ചെതലയം കൊമ്പൻ മൂലകോളനിയിലെ ഏഴ് വീടുകൾ തകർന്നു. മൂന്ന് വർഷം മുമ്പ് വനമധ്യത്തിലെ കൊമ്മഞ്ചേരിയിൽനിന്നും വനംവകുപ്പ് മാറ്റിപ്പാർപ്പിച്ചവരുടെ കുടുംബങ്ങൾ താമസിക്കുന്ന താൽക്കാലികവീടുകളാണ് തകർന്നത്. വ്യാഴാഴ്ച വൈകീട്ടത്തെ കാറ്റിലും മഴയിലും ഏഴ് വീടുകളും മേഞ്ഞ ഷീറ്റുകളിൽ അധികവും പാറി പോയിട്ടുണ്ട്. വീടുകൾക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ താമസയോഗ്യമല്ലാത്തതിനാൽ കോളനിവാസികളെ ചെതലയത്തെ ഇഡിസി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top