27 May Wednesday
നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി

വ്യാജപ്രചാരണം: പൊലീസ്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

  - 

കൽപ്പറ്റ
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും നാലാംമൈൽ സ്വദേശിക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചെന്ന്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന്‌ കൽപ്പറ്റ പൊലീസ്‌ കേസ്‌ എടുത്തു. വ്യാജപ്രചാരണത്തിലൂടെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചതിനാണ്‌ കേസ്‌. വ്യാജവാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചവരെ സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്താൻ തീവ്രശ്രമം നടത്തുകയാണെന്ന്‌  ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. 
വ്യാജവാർത്തക്കെതിരെ ജില്ലയിൽ രജിസ്‌റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്‌. നേരത്തെ  വെള്ളമുണ്ട സ്വദേശിക്കെതിരെ കേസ്‌ എടുത്തിരുന്നു. കോവിഡ്‌ പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന്‌ പൊലീസ്‌  അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുമായി സഹകരിക്കണം. അല്ലാത്താവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top