30 November Monday

‘കണ്ണീർ മത്തൻ ദിനങ്ങൾ’

സ്വന്തം ലേഖകൻUpdated: Thursday Mar 19, 2020
 
കൽപ്പറ്റ
കോവിഡ്‌–-19 ഭീതി തുടങ്ങിയതോടെ റോഡോരങ്ങളിലുള്ള വഴികച്ചവടക്കാരും തണ്ണിമത്തൻ വിൽപ്പനക്കാരും കടുത്ത പ്രതിസന്ധിയിലായി. ജീവിതംതന്നെ വഴിമുട്ടുന്ന അവസ്ഥയിലാണ്‌ കച്ചവടക്കാരും അവരുടെ  കുടുംബങ്ങളും. ടൂറിസ്‌റ്റുകളെയും ചെറുവാഹനങ്ങളിലെ യാത്രക്കാരെയും മാത്രം ആശ്രയിച്ചാണ്‌ ഇവരുടെ ജീവിതം. മാർച്ചിന്റെ പൊളളുന്ന ചൂടിൽ വലിയ കച്ചവടം നടത്തുന്ന തണ്ണിമത്തൻ വിൽപ്പനക്കാരും കോവിഡിൽ കുടുങ്ങി.  ലോഡ്‌ കണക്കിന്‌ തണ്ണിമത്തൻ ഇറക്കിയവർ എന്തുചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടിലാണ്‌.  "വലിയ ലോറിയിൽ രണ്ട്‌ ലോഡ്‌ വരെ ജില്ലയിലെ മറ്റ്‌ ഭാഗങ്ങളിൽ അയക്കാറുണ്ടായിരുന്നു, കൂടാതെ അടുത്തുള്ള സ്ഥലങ്ങളിൽ പിക്കപ്പ്‌ വണ്ടിയിൽ കയറ്റി അയക്കും. ഇപ്പോൾ ചെറിയ പിക്കപ്പ്‌ വാഹനങ്ങളിൽ മാത്രമാണ്‌ വിതരണം, ചെറുകിട കച്ചവടവും തീരെ ഇല്ല’. തമിഴ്‌നാടിൽ നിന്നും തണ്ണിമത്തൻ എത്തിച്ച്‌ കൽപ്പറ്റ ടൗണിൽനിന്നും മൊത്തമായും ചില്ലറയായും വിൽപന നടത്തുന്ന അബ്ദുൾറസാഖും അബൂബക്കറും പറയുന്നു. വിൽപ്പന നടക്കാത്തതിനാൽ വിലകുറച്ചാണ്‌ വരുന്നവർക്ക്‌ കൊടുക്കുന്നതെന്നും ഇവർ പറഞ്ഞു.  ഫ്രൂട്ട്‌സ്‌ കച്ചവടക്കാരും നിരാശരാണ്‌. ആപ്പിൾ, മുന്തിരി, മാങ്ങ, നാരങ്ങ എന്നിവയുടെയെല്ലാം സീസണാണ്‌ ആളുകളെ ആകർഷിക്കാതെ കടന്നുപോവുന്നത്‌. 
കഴിഞ്ഞ മൂന്ന്‌ നാല്‌ ദിവസമായി  ആയിരം രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്ന്‌ എസ്‌കെഎംജെ പരിസരത്ത്‌ പഴവർഗങ്ങൾ കച്ചവടം നടത്തുന്ന മുട്ടിൽ പരിയാരത്തെ അബ്ദുൾ സമദ്‌ പറഞ്ഞു. സമദിനെ പോലെ നിരവധി പഴക്കച്ചവടക്കാരുടെ ജീവിതമാണ്‌  തകിടം മറഞ്ഞത്‌. ഒരാഴ്‌ച മുൻപ്‌ വരെ നാലായിരം രൂപക്ക്‌ മുകളിൽ കച്ചവടം നടന്നിരുന്നുവെന്നും വാഹനങ്ങളിൽ കടന്നുപോകുന്നവർ പഴങ്ങളും മറ്റും വാങ്ങുന്ന പതിവ്‌ ഇപ്പോഴില്ലെന്നും സമദ്‌ പറഞ്ഞു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top