30 May Saturday

ആശുപത്രികളിൽ രക്തം നൽകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
മാനന്തവാടി
കോവിഡ് ഭീതിയിൽ രക്തദാനം തടസ്സപ്പെടാതിരിക്കാൻ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി–- ‘കുറവ് വരില്ല കൂടെയുണ്ട് യുവത’ തുടരുന്നു. എല്ലാ ദിവസവും 20 പേർ വീതം ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക്‌ ആശുപത്രിയിലുമാണ്‌ രക്തം നൽകുന്നത്‌. കോവിഡ് 19 ഭീതിയിൽ രക്തബാങ്കുകളിൽ രക്തദാനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ രക്തദാനം. ജില്ലയിലെ 56 മേഖല കമ്മിറ്റികളും രക്തദാനത്തിൽ പങ്ക് ചേരും. ബുധനാഴ്‌ച്ച ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തം നൽകി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ, പ്രസിഡന്റ് അജിത് വർഗീസ്, എ കെ റൈഷാദ്,  കെ അഖിൽ, വി ബി ബബീഷ്, എം എസ് സുരേഷ്, കെ കെ ശ്രീജിത്ത്‌, കെ സി നിതിൻ,  ലിജീഷ് ചെറൂർ എന്നിവർ  നേതൃത്വം നൽകി.  പയ്യമ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രക്തദാനം. 
ബത്തേരി താലൂക്ക് ആശുപത്രിയിൽ  ജില്ലാ പ്രസിഡന്റ് കെ  എം ഫ്രാൻസിസ്, എം വി വിജേഷ്, ലിജോ ജോണി, എം എസ് ഫെബിൻ, കെ വൈ നിതിൻ എന്നിവർ പങ്കെടുത്തു. ഈസ്‌റ്റ്‌ ബത്തേരി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ രക്തം നൽകിയത്‌. 
 
പ്രധാന വാർത്തകൾ
 Top