21 June Friday

കുറ്റിച്ചൂൽ സ്ഥാനാർഥിക്കായി എസ‌്എഫ‌്ഐയുടെ വോട്ടെടുപ്പ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019
കൽപ്പറ്റ
വയനാട്  മണ്ഡലത്തിൽ കോൺഗ്രസ‌് ഏത‌് കുറ്റിച്ചൂലിനെ നിർത്തിയാലും വോട്ടർമാർ തെരഞ്ഞെടുക്കുമെന്ന ആക്ഷേപത്തിനെതിരെ കലാലയങ്ങളിൽ കുറ്റിച്ചൂൽ തെരഞ്ഞെടുപ്പ‌് നടത്തി എസ‌്എഫ‌്ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജുകളിൽ പ്രതീകാത്മക വോട്ടെടുപ്പ‌് നടത്തി. ചൂലുകൾ നിരത്തിവച്ച‌്  ഓരോന്നിനായി വിദ്യാർഥികൾ വോട്ട‌് ചെയ‌്തു. കൂടുതൽ വോട്ട‌് നേടിയ ചൂലിനെ വയനാട്ടിലെ യുഡിഎഫ‌് സ്ഥനാർഥിയായി  പ്രഖ്യാപിച്ചു. വയനാട്ടിൽ വല്ലപ്പോഴും വന്നുപോകുന്ന എംപി മതിയെന്ന കെപിസിസി വക്താവിന്റെ  പ്രസ‌്താവനക്കും അജയ‌് തറയിലിന്റെ കുറ്റിച്ചൂൽ പ്രയോഗത്തിനും എതിരെ വലിയ പ്രതിഷേധമാണ‌് ക്യാമ്പസുകളിൽ ഉയരുന്നത‌്.  സംഘപരിവാറിന്റെ  വർഗീയതക്കും  ഫാസിസ‌ത്തിനുമെതിരെ  തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കേണ്ട സമയത്ത‌്  അധികാര കൊതിമൂത്ത് കോൺഗ്രസ‌് നേതാക്കൾ തമ്മിലടിക്കുകയും വോട്ടർമാരെ അവഹേളിക്കുകയും ചെയ്യുന്നത‌് ജനാധിപത്യത്തോടുതന്നെയുള്ള അവഹേളനമാണ‌്.  കോൺഗ്രസിന്റെ ഏത‌് കുറ്റിച്ചൂലിനേയും വയനാട്ടുകാർ വിജയിപ്പിക്കുമെന്ന  ധാർഷ്ട്യത്തിന‌് മണ്ഡലത്തിലെ  വിദ്യാർഥികളടക്കമുള്ള വോട്ടർമാർ  തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും എസ്എഫ്ഐ പ്രസ്ഥാവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top