25 February Thursday

ഇരട്ട വോട്ട്‌: അപവാദ പ്രചാരണത്തിനെതിരെ നിയമനടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കൽപ്പറ്റ
നഗരസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട്‌ ചെയ്‌തു എന്ന തരത്തിൽ ചിലർ നടത്തുന്ന പ്രചാരണം അവാസ്ഥവമാണെന്ന്‌ തുർക്കി തോണിയോടൻ  സജി ഇഖ്‌ബാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കള്ള പ്രചാരണം നടത്തുന്ന  പി പി ആലി, ഹാരിസ്‌ എന്നിവർക്കെതിരെ മാനനഷ്ടത്തിന്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 23ാം വാർഡിലെ താമസക്കാരും വോട്ടറുമാണ്‌ തങ്ങളുടെ കുടുംബം. ഏറെ മുമ്പ്‌ 25ലായിരുന്നു താമസം.  ഇപ്പോഴും ഈ വാർഡിൽ വോട്ടുള്ള വിവരം ഞങ്ങൾക്ക്‌ അറിവില്ല. താനും ഉമ്മ ഖമറുന്നിസയും 23–-ാംവാർഡിൽ മാത്രമാണ്‌‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.  എന്നാൽ രണ്ട്‌ വാർഡുകളിലും വോട്ട്‌ രേഖപ്പെടുത്തിയെന്ന തരത്തിലാണ്‌ പ്രചാരണം. ഇത്‌ തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിന്‌ മുന്നിൽ അപമാനപ്പെടുത്തുന്നതാണെന്നും സജിഇഖ്‌ബാൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തോണിയാടൻ ഷെറിനും പങ്കെടുത്തു.
തൊഴിൽ വായ്പ
കൽപ്പറ്റ
കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒബിസി,  മതന്യൂനപക്ഷം എന്നീ വിഭാഗങ്ങലിൽപ്പെടുന്ന തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു.  അപേക്ഷകർ 18 നും 55 നും ഇടയിൽ പ്രായമുള്ളവരും മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരുമായിരിക്കണം.  കുടുംബ വാർഷിക വരുമാനം ഒബിസികാർക്ക് 3 ലക്ഷം രൂപയിൽ താഴെയും മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപയിൽ താഴെയുമായിരിക്കണം.  പലിശ നിരക്ക് 6 ശതമാനം.  കുറഞ്ഞ വരുമാനക്കാരായ ഒബിസി വിഭാഗത്തിൽപ്പെട്ട ചെറുകിട വനിതാ സംരംഭകർക്കായി റിലൈഫ് എന്ന പേരിൽ 5 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പ പദ്ധതിയും ഉണ്ട്.  അപേക്ഷാഫോറവും വിശദവിവരങ്ങളും മാനന്തവാടി ഉപജില്ലാ ഓഫീസിൽ ലഭിക്കും.  ഫോൺ 04935 293015, 293055.
വാക് ഇൻ ഇന്റർവ്യൂ
കൽപ്പറ്റ
വനിത ശിശു വികസന വകുപ്പും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കണിയാമ്പറ്റ വുമൺ ആന്റ് ചിൽഡ്രൻ ഹോമിൽ സോഷ്യൽ വർക്കർ ( എംഎസ്ഡബ്ല്യൂൃൃ   എം എ സൈക്കോളജി), സൈക്കോളജിസ്റ്റ്  ( എം.എസ്.ഡബ്ല്യു , എംഎ), സെക്യൂരിറ്റി (എസ്എസ്എൽസി), കുക്ക് ( (അഞ്ചാം ക്ലാസ്) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്  20 ന് രാവിലെ 10 ന് വാക് ഇന്റർവ്യൂ നടത്തുന്നു.  കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വനിതകൾക്ക് പങ്കെടുക്കാം.  കരാറടിസ്ഥാനത്തിലാണ് നിയമനം.  ഫോൺ 04935 227078.
കൂടിക്കാഴ്ച 22 ന്
കൽപ്പറ്റ
കുഞ്ഞോം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ കീഴിലുള്ള വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററിൽ ഫെബ്രുവരി 1 ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള (ടെയ്ലറിംഗ് ആന്റ് എംബ്രോയ്ഡറി - 2 വർഷം) കൂടിക്കാഴ്ച   22 ന് നടക്കും.  14 വയസിന് മുകളിൽ പ്രായമുള്ള എട്ടാംതരം പൂർത്തിയാക്കിയ പട്ടികവർഗ്ഗ വനിതകൾ ജാതി, വയസ്, യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top