20 February Wednesday

കോൺഗ്രസ്സിൽനിന്നും ബിജെപിയിൽനിന്നും രാജിവച്ചവർക്ക് മൂലങ്കാവിൽ ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കോൺഗ്രസ‌്, ബിജെപി പാർടികളിൽനിന്നും രാജിവച്ച‌് സിപിഐ എമ്മുമായി ചേർന്ന‌് പ്രവർത്തിക്കാൻ തീരുമാനിച്ചവർ സ്വീകരണ പരിപാടിയിൽ നേതാക്കളോടൊപ്പം

ബത്തേരി
കോൺഗ്രസ്‌, ബിജെപി പാർടികളുടെ അവസരവാദ, വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് ഇരുപാർട്ടികളിൽ നിന്നും രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച നൂൽപ്പുഴ പഞ്ചായത്തിലെ 11 കുടുംബങ്ങൾക്ക് മൂലങ്കാവിൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. 
വർഷങ്ങളായി ഇരുപാർടികളുടെയും സജീവ പ്രവർത്തകരായി പ്രവർത്തിച്ചവരും കുടുംബാംഗങ്ങളുമാണ് രാജിവച്ചത്. തെക്കേതിൽ രാജേഷ്, കൊല്ലോന്റവിട രാജൻ, ചന്ദ്രൻ കല്ലാറ്റുകുടിയിൽ, റിൻസൺ  ആനകല്ലിങ്കൽ , മൂഞ്ഞനാട്ട് ജോണി, മുഞ്ഞനാട്ട് ജിഷ, നിലാങ്കൽ കുര്യാക്കോസ്, ഷാജൻ കൈമക്കൊല്ലി , ഷാഹുൽഎന്നിവരും കുടുംബവുമാണ‌്  കോൺഗ്രസിൽ നിന്നും രാജിവച്ചത്. റിൻസൺ കല്ലാറ്റുകുടിയിൽ, മാടക്കര ബാലകൃഷ്ണൻ എന്നിവരും കുടുംബവുമാണ് ബിജെപി വിട്ടത്.  
വാദ്യമേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ എർലോട്ടു കുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു പൊതുസമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.സണ്ണി തയ്യിൽ അധ്യക്ഷനായി. ജംഷീദ‌് അലി മലപ്പുറം,   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വിവി ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ സഹദേവൻ, പിആർ ജയപ്രകാശ്, ബത്തേരി ഏരിയാ സെക്രട്ടറി ബേബി വർഗീസ്, എരിയാ കമ്മിറ്റി അംഗങ്ങളായ കെ ശോഭൻകുമാർ, എസി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ആദ്യകാല പ്രവർത്തകരും മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുമായിരുന്ന കെ ജി തങ്കപ്പൻ, പറമ്പത്ത് ബാലൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ശ്രീജൻ സ്വാഗതം പറഞ്ഞു. ചിലമ്പാട്ടം നാടൻപാട്ട് സംഘത്തിന്റെ കലാസസ്യയും നടന്നു
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top