24 October Thursday

മൂന്ന്‌ പുരസ്‌കാരങ്ങൾ നേടി പുരസ്കാരനിറവിൽ എസ്‌‌കെഎംജെ എച്ച്‌എസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കൽപ്പറ്റ
സാമൂഹിക സേവനരംഗത്ത് മികച്ച പ്രവർത്തന മാതൃകകൾ സമ്മാനിച്ച കൽപറ്റ എസ്‌‌കെഎംജെ ഹയർ സെക്കൻഡറി സ്‌‌കൂൾ എൻഎസ്എസ് യൂണിറ്റ് മൂന്ന്‌  പുരസ്കാരങ്ങൾ നേടി മികച്ച നേട്ടം കൈവരിച്ചു.
 മികച്ച  പ്രോഗ്രാം ഓഫീസർ (ഉത്തരമേഖല) ആയി കെ എസ് ശ്യാൽ  തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര മേഖലയിലെ മികച്ച എൻഎസ്എസ് വളണ്ടിയറായി യൂണിറ്റ് ലീഡർ ലക്ഷ്മി നിരഞ്ജനയും, ജില്ലയിലെ മികച്ച വളണ്ടിയറായി റിഥിൻ കുര്യനും തെരഞ്ഞെടുക്കപ്പെട്ടു. 1263 സ്കൂളിൽ നിന്നാണ് ഈ നേട്ടം. നിരവധിയായ പരിപാടികൾ ശ്രദ്ദേയമായി നടപ്പാക്കിയാണ്‌ അംഗീകാരം നേടിയത്‌.   വീടില്ലാത്ത നിരാലംബയായ പെരുന്തട്ടയിലെ ലക്ഷ്മിയമ്മയ്‌ക്ക്‌ വീട് നിർമിച്ച്‌ നൽകി.
 ലഹരിക്കെതിരെ 'സ്ഥിതം' എന്ന പേരിൽ ഹ്രസ്വ ചിത്രം തയ്യാറാക്കി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും, അക്ഷരദീപം പദ്ധതിയുടെ ഭാഗമായി കോളനി ദത്തെടുത്ത് വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ നൽകിയും സംസ്ഥാന തലത്തിൽ ശ്രദ്ധനേടി. 
വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കൽ, തണ്ണീർത്തട സംരക്ഷണം, വിവിധ ദിനാചരണങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് യൂണിറ്റ് നടത്തിയത്‌.  പുരസ്കാരം നേടിയ കെ എസ് ശ്യാലിനെയും എൻഎസ്എസ് യൂണിറ്റിനെയും വിദ്യാർഥികളെയും സ്‌കൂളിൽ അനുമോദിച്ചു. പ്രിൻസിപ്പൽ എ സുധാറാണി, സ്റ്റാഫ് സെക്രട്ടറി വിജി വിശ്വേഷ് എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top