21 October Monday

കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ഇന്ന് ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കൽപ്പറ്റ
കാലവർഷക്കെടുതി മൂലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ബുധനാഴ്‌ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ പ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് സന്ദർശനം നടത്തുന്നത്. അഗ്രികൾച്ചർ മന്ത്രാലയം ഡയറക്ടർ ഡോ. കെ മനോഹരൻ, ധനകാര്യ മന്ത്രാലയം ഡയറക്ടർ എസ് സി മീണ, ഊർജ്ജ മന്ത്രാലയം  ഡെപ്യൂട്ടി ഡയറക്ടർ ഒ പി സമുൻ എന്നിവരാണ് സംഘത്തിലുളളത്.  രാവിലെ 10ന് കലക്ടറേറ്റിൽ എത്തുന്ന സംഘത്തിന് ദുരന്തങ്ങളുടെ ആഘാതത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കും. പുത്തുമല, കുറിച്ച്യാർമല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മലപ്പുറത്തെ സന്ദർശനം പൂർത്തിയാക്കിയാണ് ജില്ലയിലെത്തുന്നത്. വൈകീട്ടോടെ കണ്ണൂരിലേക്ക് തിരിക്കും. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top