24 October Thursday

പുളിഞ്ഞാലിലെ കുടുംബങ്ങൾക്ക്‌ കൈവശരേഖ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 വെള്ളമുണ്ട

പുളിഞ്ഞാലിൽ വർഷങ്ങളായി താമസിക്കുന്ന കർഷകർക്ക്‌ കൈവശരേഖ അനുവദിക്കണമെന്ന് കർഷകസംഘം വെള്ളമുണ്ട വില്ലേജ് സമ്മേളനം  ആവശ്യപ്പെട്ടു. 28 കുടുംബങ്ങൾക്കാണ്‌ ഇവിടെ ഭൂമിക്ക്‌ രേഖകളില്ലാത്തത്‌.  രേഖയില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ബാങ്ക്‌ വായ്‌പയെടുക്കാനും സാധിക്കുന്നില്ല. ഇവർക്ക്‌  കൈവശരേഖ നൽകാനുള്ള നടപടികൾ സ്വീകരിക്കണം.  വന്യമ്യഗശല്യം പരിഹരിക്കുക, വെള്ളമുണ്ട വില്ലേജിലെ റീസർവേയിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ പി എ തോമസ് അധ്യക്ഷനായി.  സെക്രട്ടറി എ ശശിധരൻ പ്രവർത്തന റിപ്പോർട്ടും  കർഷകസംഘം ഏരിയ സെക്രട്ടറി എ ജോണി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. എം മുരളീധരൻ, കെ എ മോഹനൻ, വനജ വിജയൻ, ടി ജെ സിജോ, ആനി ജോസഫ്, പി സി ബെന്നി, രഞ്ജിത് മാനിയിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ കെ ഗോപാലൻ സ്വാഗതവും കൺവീനർ കെ പി ചിത്രാംഗദൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എ ശശിധരൻ (പ്രസിഡന്റ്‌),പി സി ബെന്നി (സെക്രട്ടറി), ഐ സി ജോർജ്‌ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top