24 October Thursday

ആസ്റ്റര്‍ വള​ന്റിയര്‍മാര്‍ക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 മേപ്പാടി

ആനപ്പടിക്കൽ  ചാരിറ്റബിൾ ട്രസ്റ്റും മേപ്പാടി പൗരാവലിയും  പ്രളയ ദുരന്ത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ  നടത്തിയ ഡിഎം വിംസ് മെഡിക്കൽ കോളജിലെയും ആസ്റ്റർ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെയും  വളണ്ടിയർമാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി നസീമ ഉപഹാരം നൽകി. ഡിഎം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി   യു ബഷീർ,  മെഡിക്കൽ കോളേജ്  ഡീൻ ഡോക്ടർ ആന്റണി സിൽവൻ ഡിസൂസ,  അസിസ്റ്റൻറ് ജനറൽ മാനേജർ സൂപ്പി കലങ്കോടൻ, ഡോക്ടർ ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സഹദ് അധ്യക്ഷനായി. തണൽ പ്രോജക്ട്‌ കോർഡിനേറ്റർ മൂസ സ്വലാഹി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി പി കെ സുധാകരൻ, വാർഡ് മെമ്പർ ടി ഹംസ, തൃക്കൈപ്പറ്റ ബാങ്ക് പ്രസിഡന്റ്‌ പി സുരേഷ് ബാബു, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ എം ഫായിസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top