20 October Sunday

സ്നേഹവീട് നിർമാണ ഫണ്ട് ശേഖരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
മുട്ടിൽ
കുടുംബശ്രീയുടെ സ്നേഹവീട് നിർമാണ ഫണ്ട് ശേഖരണം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി ഭരതൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ലീന സി നായർ അധ്യക്ഷയായി. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളിൽനിന്നും 200 രൂപ വീതം ശേഖരിച്ചാണ് സ്നേഹ വീടിനുള്ള പണം കണ്ടെത്തുന്നത്.  മൂവായിരത്തിന് മുകളിൽ അംഗങ്ങളുണ്ട്. പണം ശേഖരിച്ച് മൂന്ന് മാസത്തിനുള്ളിൽ വീട് വച്ച് നൽകും. ഹസീന ഷാഹുൽ, എൻ ബി ഫൈസൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top