23 August Friday

കുടുംബശ്രീയുടെ അരങ്ങിൽ ബത്തേരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കുടുംബശ്രീ താലൂക്ക‌് തല കലോത്സവം ഐ സി ബാലകൃഷ‌്ണൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
കുടുംബശ്രീ ബത്തേരി താലൂക്ക് കലോത്സവത്തിൽ ബത്തേരി സിഡിഎസ്സിന് ഓവറോൾ കിരീടം. 108 പോയിന്റ് നേടിയാണ്  ബത്തേരി ചാമ്പ്യൻമാരായത്. പൂതാടി സിഡിഎസ‌് രണ്ടാം സ്ഥാനവും അമ്പലവയൽ സിഡിഎസ‌്  മൂന്നാം സ്ഥാനവും നേടി.  പൂതാടി പഞ്ചായത്ത് ഹാളിൽ നടന്ന കലോത്സവം ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നൃത്ത, സംഗീത, അഭിനയ മേഖലകളിൽ കുടുംബശ്രീ അംഗങ്ങളുടെ വിസ്മയകരമായ പ്രകടനത്തിനാണ് അരങ്ങ് വേദിയായത്.  23 ഇനങ്ങളിൽ രണ്ട‌്  വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത‌്. ബത്തേരി സിഡിഎസ്സിലെ ശ്വേത സേവ്യർ കലാതിലകമായും വത്സ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പൂതാടി  പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യൻ അധ്യക്ഷയായി.  പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ദിലീപ് കുമാർ, പഞ്ചായത്ത് പ്രസിഡന്റമാരായ ബീന വിജയൻ, സീത വിജയൻ, ബിന്ദു പ്രകാശ്, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത എന്നിവർ 
സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top