31 July Saturday

ഇന്ധന വിലവർധനയിൽ 
എൻസിപി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ഇന്ധന വിലവർധനക്കെതിരെ എൻസിപി പ്രവർത്തകർ ബത്തേരി ദൊട്ടപ്പൻകുളത്തെ പമ്പിനു മുമ്പിൽ നടത്തിയ ധർണ

കൽപ്പറ്റ
കേന്ദ്ര സർക്കാരിന്റെ വികലമായ ഇന്ധന നയം തിരുത്തണമെന്നും ഇന്ധനവില കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എൻസിപി  നേതൃത്വത്തിൽ  ജില്ലയിൽ പെട്രോൾ പമ്പുകൾക്കു മുമ്പിൽ സമരം സംഘടിപ്പിച്ചു. മാനന്തവാടിയിൽ  ഡോ.  എം പി അനിൽ ഉദ്ഘാടനം ചെയ്തു. ബേബി പേരുമ്പിൽ  അധ്യക്ഷനായി.  കമറുദ്ദീൻ ക്വാജ,  ശ്രീജിത്ത്,  എസ്‌ ജോമേഷ്‌  എന്നിവർ സംസാരിച്ചു. കൽപ്പറ്റയിൽ  സി എം ശിവരാമൻ ഉദ്ഘാടനം  ചെയ്‌തു. ജോണി കൈതമറ്റം അധ്യക്ഷനായി.  കെ മുഹമ്മദലി,  വന്ദന സാജു എന്നിവർ സംസാരിച്ചു. തരിയോട്  പി പി സദാനന്ദൻ ഉദ്ഘാടനം  ചെയ്‌തു. പി അശോക് കുമാർ അധ്യക്ഷനായി.  ചന്ദ്രൻ, സി ടി  നളിനാക്ഷൻ എന്നിവർ സംസാരിച്ചു. ബത്തേരിയിൽ അറഫയിൽ അധ്യക്ഷനായി.   പ്രേമാനന്ദൻ    ഉദ്ഘാടനം ചെയ്‌തു.  എ കെ രവി, എൽദോ മീനങ്ങാടി, റഫീഖ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top