06 August Friday

21ന് വാഹനം നിർത്തിയിട്ട് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കൽപ്പറ്റ
കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനെതിരെ  സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ  21 ന്‌ നടക്കുന്ന 15 മിനിറ്റ് വാഹനം നിർത്തിയിട്ടുള്ള പ്രതിഷേധ സമരം വിജയിപ്പിക്കാൻ  സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
  ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ഓടുന്ന വാഹനങ്ങൾ 11 മണി മുതൽ 11.15 വരെ നിരത്തിൽ നിർത്തിയിട്ടാണ് പ്രതിഷേധ സമരം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് മേഖലയിലെ തൊഴിലാളികളും ഉടമകളും, ചെറുതും വലുതുമായ ചരക്ക്, ഓട്ടോ -ടാക്സി മേഖലയിലെ തൊഴിലാളികൾ അടക്കമുള്ളവർ സമരത്തിൽ അണിചേരും. മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള  മുഴുവൻ പ്രൈവറ്റ് വാഹനങ്ങളും നിർത്തിയിട്ടുകൊണ്ട് പൊതുജനങ്ങളും സമരത്തിൽ പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു.  ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായി. പി പി ആലി, ഉമ്മർ കുണ്ടാട്ടിൽ (ഐഎൻടിയുസി) , പി ആർ ജയപ്രകാശ്, കെ സുഗതൻ, വി എ അബ്ബാസ് (സിഐടിയു) , കെ എസ് ബാബു, രാജുകൃഷ്ണ (എച്ച്എംഎസ്), സി മൊയ്തീൻകുട്ടി, ആലി മുട്ടിൽ(എസ്ടിയു), ടി മണി(എഐടിയുസി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top