23 August Friday

പാലാരിവട്ടം പാലം: ഡിവൈഎഫ്ഐ സായാഹ്ന ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

-ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
പാലാരിവട്ടംപാലം നിർമാണത്തിൽ  അഴിമതി നടത്തിയവരെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പട്ട്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ  സായാഹ്ന ധർണ്ണ  നടത്തി.  ഉമ്മൻചാണ്ടിയുടെ ‘പഞ്ചവടി പാലങ്ങൾ ഇനിയെത്രയുണ്ട്' അഴിമതിക്കാരെ ശിക്ഷിക്കുക തുടങ്ങിയ  മുദ്രാവാക്യമുയർത്തി  നടത്തിയ സമരം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം വി വിജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു
പ്രധാന വാർത്തകൾ
 Top